ഫീസ് അടയ്ക്കാത്തതിന് 16 പിഞ്ചുകുട്ടികളെ  വെള്ളം പോലും നൽകാതെ പൂട്ടിയിട്ടു ; നഴ്സറി സ്കൂൾ അധികൃതർക്കെതിരെ കേസ്

ഹൗസ്​ ഖാസിയിലെ പെൺകുട്ടികൾക്ക്​ മാത്രമുള്ള  നഴ്സ്​സറി സ്​​കൂളിലെ കുട്ടികളെയാണ് സ്​കൂൾ അധികൃതർ പൂട്ടിയിട്ടത്
ഫീസ് അടയ്ക്കാത്തതിന് 16 പിഞ്ചുകുട്ടികളെ  വെള്ളം പോലും നൽകാതെ പൂട്ടിയിട്ടു ; നഴ്സറി സ്കൂൾ അധികൃതർക്കെതിരെ കേസ്

ന്യൂഡൽഹി: സ്കൂൾ ഫീസ് അടച്ചില്ലെന്ന് ആരോപിച്ച് 16 നഴ്സറി കുട്ടികളെ സ്കൂൾ കെട്ടിടത്തിന്റെ താഴെ പൂട്ടിയിട്ടതായി പരാതി. ഹൗസ്​ ഖാസിയിലെ പെൺകുട്ടികൾക്ക്​ മാത്രമുള്ള  നഴ്സ്​സറി സ്​​കൂളിലെ കുട്ടികളെയാണ് സ്​കൂൾ അധികൃതർ പൂട്ടിയിട്ടത്​. വെള്ളം പോലും നൽകാതെയാണ് പിഞ്ചു കുഞ്ഞുങ്ങളെ രാവിലെ 7.30 മുതൽ 12.30 വരെ കെട്ടിടത്തിന്റെ ബേസ്മെന്റിൽ അടച്ചിട്ടത്. 

കനത്ത ചൂടും വിശപ്പും ദാഹവും മൂലം കുട്ടികൾ തളർന്നു. എന്നിട്ടും സ്കൂൾ അധികൃതർ കുട്ടികളോട് കനിവ് കാട്ടിയില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. ഫീസ് അടച്ചതാണെന്നും എന്നിട്ടും കുട്ടിയെ പീഡിപ്പിച്ചതായി ചില രക്ഷിതാക്കൾ പറഞ്ഞു. 

ഫീസ് അടച്ചതിന്റെ രേഖകൾ ഹാജരാക്കിയിട്ടും ഖേദപ്രകടനത്തിന് പോലും പ്രിൻസിപ്പലോ, മറ്റ് അധികൃതരോ തയ്യാറായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.  സംഭവത്തിൽ സ്​കൂൾ അധികൃതർക്കെതിരെ  ജുവനൈൽ ജസ്​റ്റിസ്​ ആക്​റ്റ്​ പ്രകാരം  പൊലീസ്​  കേസ്​ രജിസ്​റ്റർ ചെയ്​തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com