സ്വവര്‍ഗരതി : സുപ്രീംകോടതിയ്ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത്  ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി പരാമര്‍ശം
സ്വവര്‍ഗരതി : സുപ്രീംകോടതിയ്ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന 377 വകുപ്പ് ഭേദഗതി ചെയ്യണോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയ്ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.  കേന്ദ്രത്തിന്‍േറത് മുന്‍നിലപാടില്‍ നിന്നുള്ള മലക്കം മറിച്ചിലാണ്. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. 

നേരത്തെ കേസ പരിഗണിച്ചപ്പോള്‍ ഇതില്‍ വാദം പോലും ആവശ്യമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍ കേസില്‍ വാദം തുടരവെ മുന്‍ നിലപാടില്‍ നിന്ന് കേന്ദ്രം പിന്നോക്കം പോകുകയായിരുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377 വകുപ്പിനെതിരെയുള്ള നിലപാടായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി സ്വീകരിച്ചിരുന്നത്. 

സമീപകാലത്ത് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വന്നപ്പോള്‍, ഈ വകുപ്പ് എടുത്തുകളയേണ്ടതാണെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിലപാടില്‍ നിന്ന് മാറി, വിഷയത്തില്‍ കോടതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നയം.  

അതേസമയം പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത്  ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി പരാമര്‍ശം. ഉഭയസമ്മതത്തോടെ രണ്ടുപേര്‍ സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അത് ക്രിമിനല്‍കുറ്റമല്ലാതാക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദത്തിനിടെ പരാമര്‍ശം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com