ആന്ധ്രയില്‍ സ്റ്റീല്‍ ഫാക്ടറിയില്‍ വിഷ വാതക ചോര്‍ച്ച; ആറ് മരണം,അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th July 2018 08:32 PM  |  

Last Updated: 12th July 2018 08:32 PM  |   A+A-   |  

 

അനന്ത്പൂര്‍: ആന്ധ്രാപ്രദേശില്‍ സ്റ്റീല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് ആറ് മരണം. അഞ്ചുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഫാക്ടറി ജീവനക്കാരാണ് മരിച്ചത്. ആനന്തപൂര്‍ ജില്ലയിലെ തടേപട്രിയിലെ ഗര്‍ദാവു സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്.

വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.  വാതക ചോര്‍ച്ചയ്ക്കുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല