റോഡ് നിയമം തെറ്റിച്ചാല്‍  സിനിമാ സ്റ്റൈലിലും പിടികൂടും; നിര്‍ത്താതെ പോയ എസ് യു വിയുടെ ബോണറ്റില്‍ ചാടിക്കയറി പൊലീസ് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2018 11:19 PM  |  

Last Updated: 12th July 2018 11:21 PM  |   A+A-   |  

ന്യൂഡല്‍ഹി: പൊലീസ് പഴേ പൊലീസല്ല, പ്രത്യേകിച്ചും ഡല്‍ഹിയിലെ ട്രാഫിക് പോലീസുകാര്‍. നിയമലംഘനം നടത്തിയ വാഹനത്തെ പറന്നു പിടിച്ച് ഫൈനടിച്ചിരിക്കുകയാണ് ഡല്‍ഹിപ്പൊലീസ്.വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് എഎപി എംഎല്‍എയായ ജര്‍ണെയ്ല്‍ സിങാണ്.

 തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരെയ്‌ന ഫ്‌ളൈഓവറില്‍ ചെക്കിംഗ് നടത്തുകയായിരുന്ന പൊലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച എസ് യുവിയെയാണ് ഉദ്യോഗസ്ഥന്‍ ബോണറ്റില്‍  ചാടിപ്പിടികൂടിയത്.

ബോണറ്റില്‍ പൊലീസുകാരനെയുമായി കുറച്ച് ദൂരം ഓടിയ ശേഷമാണ് കാര്‍ നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായത്. പൊലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ച എംഎല്‍എ ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന്  ആവശ്യപ്പെട്ടു. നിയമലംഘനത്തിന് തെളിവായി വീഡിയോയും നല്‍കി. പക്ഷേ ഒരു മണിക്കൂറിനുള്ളില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ സ്‌റ്റേഷനില്‍ നിന്നും പോയെന്ന് ജര്‍ണെയ്ല്‍ സിങ് വെളിപ്പെടുത്തി.