കോളജ് വിദ്യാര്‍ത്ഥിനിയെ കൂടെ താമസിപ്പിക്കുന്നു; ബിജെപി എംഎല്‍എയ്‌ക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th July 2018 08:26 PM  |  

Last Updated: 13th July 2018 08:26 PM  |   A+A-   |  

 

മ്മു: ജമ്മു കശ്മീരിലെ ബിജെപി എംഎല്‍എക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ. കോളജ് വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിക്കുന്നുവെന്നാണ് പരാതി. ആര്‍എസ് പുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഗഗന്‍ ഭാഗവതിനെതിരെയാണ് ഭാര്യ മോണിക്ക ശര്‍മ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 

സംഭവത്തില്‍ പാര്‍ട്ടി അച്ചടക്ക സമിതി ഗഗനോട് വിശദീകരണം ആരാഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ പിതാവും എംഎല്‍എക്ക് എതിരെ രംഗത്തെത്തി. പഞ്ചാബിലെ കോളജില്‍ നിന്ന് മകളെ ഗഗന്‍ തട്ടിക്കൊണ്ടുപോയെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. എന്നാല്‍ എംഎല്‍എയും വിദ്യാര്‍ത്ഥിനിയും ഈ ആരോപണങ്ങള്‍ നിഷേധിച്ചു. താനും ഭാര്യയും തമ്മില്‍ നിയമപരമായി വേര്‍പിരിയുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ് എന്നാണ് എംഎല്‍എ പറയുന്നത്.