മോദിയെ വീണ്ടും അധികാരത്തിലേറ്റൂ, അല്ലെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച ആപത്തിലേക്ക് നീങ്ങുമെന്ന്  അമേരിക്കന്‍ വ്യവസായി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th July 2018 05:09 PM  |  

Last Updated: 13th July 2018 05:09 PM  |   A+A-   |  

 

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയില്ലായെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച ആപത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കന്‍ വ്യവസായി. അമേരിക്കയിലെ പ്രമുഖ കമ്പനിയായ സിസ്‌കോയുടെ മുന്‍ സിഇഒ ജോണ്‍ ചേംബേഴ്‌സാണ് മോദിയെ അനുകൂലിച്ച് സംസാരിച്ചത്.

സമഗ്രവികസനം നേടിയ രാജ്യമായി മാറാന്‍ ഇന്ത്യക്ക് ഏറേ സാധ്യതയാണുളളത്. ഇതിന് കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും വേണ്ടി വരും. നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നേട്ടം കൈവരിക്കാന്‍ നേതൃത്വം നല്‍കാന്‍ അനുയോജ്യനായ നേതാവാണ്. മോദി കൃത്യമായ രീതിയിലാണ് ഇന്ത്യയെ മുന്നോട്ടുനയിക്കുന്നത്. എന്നാല്‍ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലായെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ആഘാതം സൃഷ്ടിക്കുമെന്ന് വ്യവസായി മുന്നറിയിപ്പ് നല്‍കി.

വളരെ ധൈര്യശാലിയായ നേതാവാണ് മോദി. അദ്ദേഹം രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ഓര്‍ത്താണ്. അതിനാല്‍ അദ്ദേഹത്തിന് വീണ്ടും ഒരു അവസരം നല്‍കിയില്ലായെങ്കില്‍ അത് വലിയ ആപത്തായി പരിണമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

TAGS
MODI