കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല;വായില്‍ മുളക് പൊടി തേച്ച് അംഗന്‍വാടി ജീവനക്കാരി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th July 2018 03:46 PM  |  

Last Updated: 13th July 2018 03:46 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ഹൈദരാബാദ്: കരച്ചില്‍ നിര്‍ത്താന്‍ കുട്ടിയുടെ വായില്‍ മുളക് പൊടി തേച്ച് അംഗന്‍വാടി ജീവനക്കാരി. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

പതിവുപോലെ അമ്മ ജോലിക്ക് പോകുന്നതിന് മുന്‍പ് ആണ്‍കുട്ടിയെ അംഗന്‍വാടിയില്‍ ഏല്‍പ്പിച്ച് മടങ്ങി. അംഗന്‍വാടിയില്‍ പോകാന്‍ മടിച്ച കുട്ടിയെ നിര്‍ബന്ധിച്ചാണ് അവിടെ കൊണ്ടുപോയത്്. അമ്മ പോയതിന് പിന്നാലെ കുട്ടി കരച്ചില്‍ ആരംഭിച്ചു.

കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ അംഗന്‍വാടി ജീവനക്കാരി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കുപിതയായ ജീവനക്കാരി കുട്ടിയുടെ മുന്‍പില്‍ ഒച്ചവെച്ചു. ഇതിന് പിന്നാലെ കരച്ചില്‍ നിര്‍ത്താതിരുന്ന കുട്ടിയുടെ വായില്‍ മുളക് പൊടി തേക്കുകയായിരുന്നു. പ്രദേശവാസികളും കുട്ടിയുടെ രക്ഷിതാക്കളും ഇതിനെതിരെ പരാതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
 

TAGS
CHILD