ബ്രേക്ക്ഫസ്റ്റും ഊണും അഞ്ച് രൂപയ്ക്ക്; ചന്ദ്രബാബു നായിഡുവിന്റെ 'അണ്ണാ കാന്റീന്‍'  സൂപ്പര്‍ ഹിറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2018 04:06 AM  |  

Last Updated: 13th July 2018 04:06 AM  |   A+A-   |  

വിജയവാഡ: രാവിലെ ദോശയും ഉച്ചയ്ക്ക് ഊണും വൈകുന്നേരത്തെ ശാപ്പാടുമെല്ലാം അഞ്ച് രൂപയ്ക്ക് കിട്ടിയാല്‍ നന്നായില്ലേ? തുടങ്ങി ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ ചന്ദ്രബാബു നായിഡുവിന്റെ ' അണ്ണാ കാന്റീ'നുകള്‍ക്ക് വലിയ പിന്തുണയാണ് ആന്ധ്രയില്‍ നിന്നും ലഭിക്കുന്നത്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി 60 കാന്റീനുകളാണ് സര്‍ക്കാര്‍  ആദ്യഘട്ടത്തില്‍ തുറന്നത്. സ്വാതന്ത്ര്യ ദിനത്തോടെ 100 അണ്ണാ കാന്റീനുകള്‍ കൂടി  ആരംഭിക്കാനാണ് നായിഡുവിന്റെ പദ്ധതി.


 അഞ്ച് രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കുന്ന കാന്റീന്‍ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും. അക്ഷയപാത്ര ഫൗണ്ടേഷനാണ് അണ്ണാ കാന്റീനുകളിലെ ഭക്ഷണ വിതരണം നടത്തുന്നത്. വൃത്തിയുള്ള സാഹചര്യത്തില്‍ ആധുനിക സൗകര്യങ്ങളോടെ കേന്ദ്രീകൃത അടുക്കളകളാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പദ്ധതിയുടെ പ്രധാന ചുമതലക്കാരനായ വെങ്കട്ടറാവു പറഞ്ഞു.

ജയലളിതയുടെ 'അമ്മ കാന്റീ'നില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നായിഡു, അണ്ണാ കാന്റീന്‍ ആരംഭിച്ചത്. തെലുങ്കര്‍ക്ക് അണ്ണനെന്നാല്‍ ഒരാളേയുള്ളൂ. അത് സാക്ഷാല്‍ എന്‍. ടി രാമറാവു തന്നെ.