ഒരേസമയം പൂണൂല്‍ധാരിയാകാനും മുസ്‌ലിമാകാനും കഴിയില്ല; രാഹുല്‍ ഗാന്ധിക്കെതിരെ നിര്‍മ്മല സീതാരാമന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 14th July 2018 06:48 AM  |  

Last Updated: 14th July 2018 06:48 AM  |   A+A-   |  

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാജ്യത്ത് വിഭജനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിരോധവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍.  2019 തെരഞ്ഞെടുപ്പിന് മുമ്പ്  രാജ്യത്ത് അപകടകരമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന്  ഉത്തരവാദി ഭീകരമായ വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസായിരിക്കുമെന്ന് അവര്‍ ആരോപിച്ചു. 

മുസ്‌ലിം മത പണ്ഡിതന്‍മാരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയേയും നിര്‍മ്മല വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഒരു മുസ്‌ലിം പാര്‍ട്ടിയാണ് എന്ന് മത നേതാക്കന്‍മാരോട് രാഹുല്‍ പറഞ്ഞതായി അവര്‍ ആരോപിച്ചു. ഒരു ഘട്ടത്തില്‍ പൂണൂല്‍ധാരിയായിരിക്കാനും മറുഘട്ടത്തില്‍ മുസ്‌ലിം ധാരിയായിരിക്കാനും നിങ്ങള്‍ക്ക് സാധിക്കില്ല. ജനങ്ങളുടെ വിശ്വാസം വച്ചാണ് നിങ്ങള്‍േ കളിക്കുന്നത്- നിര്‍മ്മല പറഞ്ഞു. 

കോണ്‍ഗ്രസ്  ഇപ്പോള്‍ കളിക്കുന്ന വര്‍ഗീയ രാഷ്ട്രീയം 1947ലെ വിഭജന സമയത്ത് നടന്നതുപോലുള്ള വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.