കേന്ദ്രമന്ത്രിയുടെ സഹോദരിക്ക് മതവിലക്ക്; വിവാദപ്രസ്താവനയുമായി മുസ്ലീം നേതാവ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 14th July 2018 05:50 PM  |  

Last Updated: 14th July 2018 05:50 PM  |   A+A-   |  

 

ന്യൂഡല്‍ഹി: തലാഖിനെതിരെ സംസാരിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയുടെ സഹോദരിക്ക് മതവിലക്ക്. മറ്റ് രണ്ട് മുസ്ലീം സ്ത്രീകള്‍ക്ക് കൂടി മുസ്ലീം സമുദായത്തിന്റെ വിലക്കുണ്ട്.മന്ത്രിയുടെ സഹോദരിഫര്‍ഹാത് നഖ് വി, നിദാഖാന്‍,  എന്നിവര്‍ക്കാണ് മതവിലക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. മതപ്രസംഗത്തിനിടെയായിരുന്നു ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിവരം മുസ്ലീം നേതാവ് വ്യക്തമാക്കിയത്

എന്നാല്‍ മതവിലക്കിനെതിരെ  രംഗത്തെത്തി. പുരോഹിതരുടെ ഭീഷണികൊണ്ടെന്നും ഞങ്ങള്‍ പിന്മാറില്ല. മുസ്ലീം സ്ത്രീകളുടെ നീതിക്കായി അവസാന നിമിഷം വരെ പോരാടുമെന്നും നിദ പറഞ്ഞു. ആള്‍ ഇന്ത്യാ മുസ്ലീം വ്യക്തിഗത ബോര്‍ഡിനെതിരെയും ഇവര്‍ രംഗത്തെത്തി. മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന ബഹുഭാര്യാത്വമാണ് തലാക്കിന് ഇടയാക്കുന്നതെന്നും വിലക്കിന് പിന്നാലെ ഇവര്‍ പറഞ്ഞു

1400 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇപ്പോഴും മുസ്ലീം വ്യക്തിഗത ബോര്‍ഡ് കൊണ്ടുനടക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. ഇവര്‍ കാലങ്ങളായി മുസ്ലീം സ്ത്രീകളെ അടിമകളാക്കി വെക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലം മാറിയത് തിരിച്ചറിയണമെന്നും ഇവര്‍ പറയുന്നു. ഇസ്ലാമില്‍ ആര്‍ക്കും കുത്തകാവകാശം ഇല്ല. ഭരണഘടന പുരുഷന് സ്ത്രീക്കും തുല്യഅവകാശമാണ് നല്‍കുന്നതെന്നും വിലക്കേര്‍പ്പെടുത്തിയ യുവതി പറഞ്ഞു