ട്രെയ്‌നിലെ ടോയ്‌ലറ്റില്‍ വെച്ച് രണ്ട് യുവതികളെ പീഡിപ്പിച്ചു കൊന്നു; ഹരം കയറി മൂന്നാമത്തെ ഇരയെ തേടി മറ്റൊരു ട്രെയ്‌നില്‍ കയറി; ചായ കച്ചവടക്കാരന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2018 08:45 AM  |  

Last Updated: 14th July 2018 08:45 AM  |   A+A-   |  

assam

 

ട്രെയ്‌നിലെ ടോയ്‌ലറ്റില്‍ വെച്ച് ചായ കച്ചവടക്കാരന്‍ രണ്ട് യുവതികളെ പീഡിപ്പിച്ച് കൊന്നു. ഒരേ ദിവസം വ്യത്യസ്ത ട്രെയ്‌നുകളിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. അസ്സാമിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രണ്ട് യുവതികളെ കൊലപ്പെടുത്തിയതിന്റെ ഹരത്തില്‍ മൂന്നാമത്തെ പെണ്‍കുട്ടിയെ തിരഞ്ഞ് മറ്റൊരു ട്രെയ്‌നില്‍ കയറിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്. 

ട്രെയ്‌നില്‍ കയറി ഇറങ്ങി ചായ കച്ചവടം നടത്തുന്ന ബികാഷ് ദാസ് എന്നയാളെയാണ് ടിന്‍സുകിയ സ്റ്റേഷനില്‍ നിന്ന് പുറപ്പെടാന്‍ നിന്ന ജാജദിബ്രുഗ ട്രെയ്‌നില്‍ നിന്ന് പിടികൂടിയത്. ടോയ്‌ലറ്റില്‍ വെച്ച് പീഡിപ്പിച്ച ശേഷം രണ്ട് യുവതികളേയും കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു ഇയാള്‍. ഒരേ റൂട്ടില്‍ വന്ന ട്രെയിനുകളിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത് എന്നത് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായി. അന്വേഷണത്തില്‍ ടിന്‍സുകിയ റയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്നരായ രീതിയിലായിരുന്നു മൃതദേഹങ്ങള്‍. ഇതോടെ കുറ്റംനടത്തിയത് ഒരാള്‍ തന്നെയായിരിക്കുമെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. 

കൊലചെയ്യപ്പെട്ട യുവതികളില്‍ ഒരാളുടെ അമ്മയാണ് ചായ കച്ചവടക്കാരനെക്കുറിച്ച് സംശയം പറഞ്ഞത്. ഇയാളുടെ ഏകദേശ രൂപം മനസിലാക്കിയ പൊലീസ് ട്രെയ്‌നില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്നാമത്തെ ഇരയ്ക്കായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് ഇയാള്‍ പൊലീസിനോട്  പറഞ്ഞത്.