വാചകമടി നിര്‍ത്തണം; രാശിയും മുഹൂര്‍ത്തവും നോക്കി പാര്‍ട്ടി പരിപാടി നടത്തുന്ന കമല്‍ഹാസന്‍ കപട യുക്തിവാദിയെന്ന് ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2018 11:03 AM  |  

Last Updated: 14th July 2018 11:03 AM  |   A+A-   |  

 


ചെന്നൈ:  കമല്‍ഹാസന്‍ കപട യുക്തിവാദിയാണെന്നും അമാവാസി ദിനം നോക്കി പാര്‍ട്ടി പ്രസിഡന്റ് പദവിയേറ്റെടുത്തത് അതിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍. പാര്‍ട്ടി ആസ്ഥാനത്ത് പതാകയുയര്‍ത്തിയ കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.  

യുക്തിവാദിയെന്ന് പുറമേക്കു പറയുകയും മുഹൂര്‍ത്തവും രാശിയും നോക്കി പാര്‍ട്ടി പരിപാടികള്‍ പോലും നടത്തുകയും ചെയ്യുന്നയാളാണ് കമല്‍ഹാസന്‍. അതിന് എതിര് പറയുന്നില്ല. എന്നാല്‍, പുറമേക്കുള്ള വാചകമടി നിര്‍ത്താന്‍ തയാറാകണമെന്ന് തമിഴിസൈ പറഞ്ഞു. താന്‍ യുക്തിവാദിയാണെന്നും എന്നാല്‍ തന്റെ പാര്‍ട്ടി യുക്തിവാദികളുടെ പാര്‍ട്ടിയല്ലെന്നും കമല്‍ പ്രതികരിച്ചു. പാര്‍ട്ടിയില്‍ എല്ലാ വിശ്വാസക്കാരുമുണ്ട്. എല്ലാവരുടേയും വിശ്വാസത്തെ മാനിക്കുന്നതാണു തന്റെ ആദര്‍ശമെന്നു കമല്‍ പറഞ്ഞു.