മാലിന്യം നീക്കിയില്ല, പകരം കള്ള ഫോട്ടോയിട്ട് പറ്റിച്ചു; കോര്‍പ്പറേഷന്റെ സ്വച്ഛ് മാപ്പ് ആപ്പിനെ കൈയോടെ പിടിച്ചു

ക്ലീന്‍ ചെയ്ത പ്രദേശം എന്ന് പറഞ്ഞ് തെറ്റായ ഫോട്ടോ നല്‍കി ജനങ്ങളെ പറ്റിക്കുകയാണ് കോര്‍പ്പറേഷന്‍
കടപ്പാട് ഹിന്ദുസ്ഥാന്‍ ടൈംസ്‌
കടപ്പാട് ഹിന്ദുസ്ഥാന്‍ ടൈംസ്‌

ന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് മാലിന്യം. ഇതിന്റെ ഭാഗമായാണ് മാലിന്യം നിറഞ്ഞു കിടക്കുന്ന പൊതു ഇടങ്ങള്‍ വൃത്തിയാക്കുന്നതിനായി സ്വച്ഛ് ഭാരത് അഭിയാന്‍ എന്ന പദ്ധതിക്ക് തന്നെ രൂപം കൊടുത്തത്. എന്നാല്‍ ഇപ്പോഴും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പണി എടുക്കാതെ നാട്ടുകാരുടെ കയ്യടി വാങ്ങാനുള്ള ശ്രമത്തിലാണ് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. 

മാലിന്യ നീക്കം കുറ്റമറ്റതാക്കാന്‍ വേണ്ടിയാണ് 2016 ല്‍ ഗുഡ്ഗാവ് മുന്‍സിപ്പാലിറ്റി സ്വച്ഛ് മാപ്പ് ആപ്പിന് രൂപം നല്‍കുന്നത്. മാലിന്യം നിറഞ്ഞു കിടക്കുന്ന പ്രദേശത്തിന്റെ ഫോട്ടോ ഇട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രദേശം ക്ലീന്‍ ചെയ്ത് ആ ഫോട്ടോ ആപ്പില്‍ വരും. എന്നാല്‍ ക്ലീന്‍ ചെയ്ത പ്രദേശം എന്ന് പറഞ്ഞ് തെറ്റായ ഫോട്ടോ നല്‍കി ജനങ്ങളെ പറ്റിക്കുകയാണ് കോര്‍പ്പറേഷന്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് മുന്‍സിപ്പാലിറ്റിയുടെ കള്ള പ്രവര്‍ത്തനം പൊളിച്ചത്. 

ജൂലൈ 9 ന് ദേശീയ മാധ്യമം മാലിനമായി കിടക്കുന്ന പ്രദേശത്തിന്റെ 13 ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. അടുത്ത ദിവസം ഇതിന് മറുപടിയായി ക്ലീന്‍ ചെയ്തു എന്നു പറഞ്ഞുകൊണ്ട് ചിത്രങ്ങള്‍ വന്നു. മറുപടി വന്ന് മൂന്ന് മണിക്കൂറില്‍ മാലിന്യം നിറഞ്ഞു കിടക്കുന്ന പ്രദേശങ്ങള്‍ വീണ്ടും സന്ദര്‍ശിച്ചപ്പോഴാണ് കോര്‍പ്പറേഷന്റെ കള്ളക്കളി പൊളിഞ്ഞത്. മലിന്യം നീക്കിയെന്ന് പറഞ്ഞ് മറ്റ് തെറ്റായ ചിത്രങ്ങളാണ് ഇവര്‍ നല്‍കിയിരുന്നത്. നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മോശം സ്ഥലം വൃത്തിയാക്കിയിരിക്കുന്നു. ഞങ്ങളോട് നന്ദി പറയാന്‍ ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്യൂ എന്നു പറഞ്ഞായിരിക്കും മറുപടി വരിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com