റാങ്ക് നേടുന്ന വിദ്യാര്‍ത്ഥികളുടെ വീട്ടിലേക്ക് സര്‍ക്കാര്‍ റോഡ്; പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും അഖിലേഷ് യാദവ് സര്‍ക്കാരിന്റെ ലാപ്പ്‌ടോപ്പ് പദ്ധതിയെ മറികടക്കുവാനും ആകര്‍ഷണീയമായ സ്‌കീമുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
റാങ്ക് നേടുന്ന വിദ്യാര്‍ത്ഥികളുടെ വീട്ടിലേക്ക് സര്‍ക്കാര്‍ റോഡ്; പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍ 

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും അഖിലേഷ് യാദവ് സര്‍ക്കാരിന്റെ ലാപ്പ്‌ടോപ്പ് പദ്ധതിയെ മറികടക്കുവാനും ആകര്‍ഷണീയമായ സ്‌കീമുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച നേട്ടം കൈവരിച്ച കുട്ടികള്‍ താമസിക്കുന്ന ഗ്രാമങ്ങളിലേക്ക് സര്‍ക്കാര്‍ റോഡ് പണിതുകൊടുക്കും. പത്തുകുട്ടികളുടെ ഗ്രാമങ്ങളിലേക്ക് റോഡ് പണിയുന്നതിന് ആദ്യഘട്ടമായി 1.22 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.

2012ല്‍ അന്നത്തെ അഖിലേഷ് സര്‍ക്കാര്‍ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി മുന്നില്‍ കണ്ട് ലാപ്പ്‌ടോപ്പ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിനെ മറികടക്കുന്നതിനൊടൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുമാണ് യോഗി സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. 

ആദ്യഘട്ടത്തില്‍ പത്താംക്ലാസില്‍ റാങ്ക് നേടിയ അഭിഷേക് ഗുപ്തയുടെ ഗ്രാമത്തില്‍ റോഡ് പണിയുന്നതിന് 50 ലക്ഷം രൂപ ചെലവഴിക്കും. ബന്ദ- ബഹ്‌റെയ്ച്ച് ഹൈവേയെ ബന്ധിപ്പിച്ചുകൊണ്ടാണ് റോഡു പണിയുക. പ്ലസ്ടുവില്‍ ഒന്‍പതാം റാങ്കു നേടിയ റിഷികയുടെ ഗ്രാമത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ റോഡുപണിയുന്നതിന് 72 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പിഡബ്ല്യൂഡിക്കാണ് നിര്‍മ്മാണ ചുമതല. അടുത്ത ഘട്ടത്തില്‍ മികച്ച നേട്ടം കൈവരിച്ച മറ്റു വിദ്യാര്‍ത്ഥികളുടെ ഗ്രാമങ്ങളിലും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com