കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2018 07:36 AM  |  

Last Updated: 15th July 2018 07:36 AM  |   A+A-   |  

iron

പാറ്റ്‌ന: കുടുംബ വഴക്കിന് ഇടയില്‍ ഭാര്യയെ കൊലപ്പെടുത്തിയ വ്യക്തിയെ ജനക്കൂട്ടം തല്ലിക്കൊന്നു. ബീഹാറിലെ റോത്താസ് ജില്ലയില്‍ കുടുംബ വഴക്കിന് ഇടയിലായിരുന്നു സംഭവം. 

വിശ്രാപൂര്‍ ഗ്രാമത്തിലെ ഗോപാല്‍(48), ഭാര്യ ദുര്‍ഗാവതി(40) എന്നിവരാണ് കൊല്ലപ്പെട്ടത്. വഴക്കിന് ഇടയില്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ചാണ് ഗോപാല്‍ ഭാര്യയെ കൊലപ്പെടുത്തിയത്. 

സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ദുര്‍ഗാവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ജനക്കൂട്ടം ഇവരുടെ വീട്ടിലേക്ക് എത്തുകയും ഗോപാലിനെ തല്ലിക്കൊല്ലുകയുമായിരുന്നു. കുടുംബ വഴക്കിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇരട്ട കൊലപാതകത്തില്‍ അന്വേഷണം നടത്തുകയാണെന്നും മുഫാസില്‍ പൊലീസ് പറഞ്ഞു.