ഡീസല്‍ മോഷ്ടിച്ചെന്നാരോപണം, മൂന്ന് ആദിവാസി യുവാക്കളെ നഗ്നരാക്കി ക്രൂരമായി മര്‍ദ്ദിച്ചു (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2018 02:01 PM  |  

Last Updated: 15th July 2018 02:01 PM  |   A+A-   |  


ജഗല്‍പ്പൂര്‍: ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ മൂന്ന് ആദിവാസി യുവാക്കളെ നഗ്നരാക്കി നിര്‍ത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. വാഹനഉടമയും സുഹൃത്തുമാണ് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. 120 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം

ജൂലായ് 11ന് രാത്രിയാണ് സംഭവം. സംഭവത്തില്‍ യുവാക്കള്‍ പരാതി നല്‍കിയിരുന്നില്ല, എന്നാല്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ജീവഭയംമൂലമാണ് യുവാക്കള്‍ പരാതി നല്‍കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളായ വാഹന ഉടമയെയും സുഹൃത്തിനെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഗുഡ്ഡു ശര്‍മ്മ, സുഹൃത്ത് ഷേരുമാണ് അക്രമം നടത്തിയത്. പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു