ബോഗി 'ലേബര്‍ റൂമായി';  ട്രെയിനില്‍ പിറന്നത് ഇരട്ടകണ്‍മണികള്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2018 06:16 PM  |  

Last Updated: 15th July 2018 06:16 PM  |   A+A-   |  

 

മുംബൈ: ട്രെയിനില്‍ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. എല്‍ടിടി- വിശാഖപട്ടണം എക്‌സ്പ്രസിലാണ് സംഭവം. 

മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒരു പെണ്‍കുഞ്ഞിനും ഒരു ആണ്‍കുഞ്ഞിനുമാണ് മുംബൈ ഘാട്ട്‌കോപ്പര്‍ സ്വദേശിനിയായ യുവതി ജന്മം നല്‍കിയത്.  സുഖപ്രസവമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ട്രെയിനില്‍ തന്നെ സൗകര്യം ഒരുക്കി നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


 

TAGS
birth