സിവില്‍ സര്‍വ്വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in ,upsconline.nic.in  എന്നിവയിലൂടെ ഫലം പരിശോധിക്കാം.
 സിവില്‍ സര്‍വ്വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി:  ജൂണ്‍ മൂന്നിന് നടത്തിയ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയുടെ റിസള്‍ട്ട് യുപിഎസ് സി പ്രസിദ്ധീകരിച്ചു. കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയവരുടെ റോള്‍ നമ്പറുകള്‍ ലഭ്യമാണ്. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in ,upsconline.nic.in  എന്നിവയിലൂടെ ഫലം പരിശോധിക്കാം.

സെപ്തംബര്‍ മാസം 28 മുതലാണ് രണ്ടാഘട്ടമായ മെയിന്‍ പരീക്ഷ ആരംഭിക്കുന്നത്. എഴുത്ത് പരീക്ഷയാണിത്. ജൂലൈ 23 മുതല്‍ ആഗസ്റ്റ് 6 വരെ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന ഡീറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോം വിജയികള്‍ പൂരിപ്പിച്ച് നല്‍കേണ്ടതാണ്.

രാജ്യത്തെ 73 സെന്ററുകളിലായി മൂന്ന് ലക്ഷത്തോളം പേരാണ് ഇക്കുറി പരീക്ഷ എഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com