ഫ്‌ളാറ്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2018 07:15 AM  |  

Last Updated: 16th July 2018 07:15 AM  |   A+A-   |  

found-dead

താനെ: ഫഌറ്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് വീട്ടമ്മ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍കയും ചെയ്തു. മഹാരാഷ്ട്രയിലുള്ള താനെ ജില്ലയിലാണ് സംഭവം. 47കാരിയായ ലീന എന്ന വീട്ടമ്മയാണ് മരിച്ചത്.

ലീനയും മകനും അച്ഛനോടൊപ്പം രണ്ട് നിലയുള്ള കോംപ്ലെക്‌സ് ബില്‍ഡിങ്ങിന്റെ രണ്ടാം നിലയിലാണ് താമസിച്ചിരുന്നത്. മേല്‍ക്കൂര ഇടിഞ്ഞുവീണുടന്‍ സംഭവസ്ഥലത്തുവച്ചുതന്നെ ലീന മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെയും 60കാരനായ ലീനയുടെ അച്ഛനെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കോംപ്ലക്‌സിലെ 12ഓളം ഫഌറ്റുകള്‍ ഒഴിപ്പിച്ചു.