സ്‌കൂളിലെ പാചകശാലയില്‍ 60 അണലികള്‍; കണ്ടെത്തിയത് വിറകുകള്‍ക്കടിയില്‍ നിന്ന്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2018 11:12 AM  |  

Last Updated: 16th July 2018 11:16 AM  |   A+A-   |  

snake

ഹിങ്കോളി: മഹാരാഷ്ട്രയിലെ ഹിങ്കോളിയിലെ സ്‌കൂളിലെ ചാചകശാലയില്‍ ഉഗ്രവിഷമുള്ള 60 അണലികളെ കണ്ടെത്തി. സിലാ പരിഷദ് സ്‌കൂളിന്റെ പാചകശാലയിലാണ് പാമ്പുകളെ കണ്ടെത്തിയത്.

സ്‌കൂളിലെ വനിതാ ജീവനക്കാരിയാണ് ആദ്യം പാമ്പുകളെ കണ്ടത്. പാചക ആവശ്യത്തിനായി വിറകുകൂട്ടിയിട്ടിരിക്കുന്നതിനിടയില്‍ രണ്ട് പാമ്പുകള്‍ ചുറ്റികിടക്കുന്നതാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്. അതിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ വിറക് മാറ്റി നോക്കിയപ്പോഴാണ് കൂടുതല്‍ പാമ്പുകള്‍ ഉണ്ടെന്ന് മനസിലായത്. ഇത്രയധികം പാമ്പുകളെ ഒരേയിടത്തില്‍ കണ്ടത് കുട്ടികളെയും സ്‌കൂള്‍ ജീവനക്കാരെയും പരിഭ്രാന്തരാക്കി.

സംഭവമറിഞ്ഞ് നാട്ടുകാര്‍ വടിയുമായി പാമ്പുകളെ കൊല്ലാന്‍ ഓടിയെത്തിയെങ്കിലും സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശത്തെതുടര്‍ന്ന് പാമ്പുകള്‍ക്കടുത്തേക്ക് പോയില്ല. പാമ്പു പിടുത്തക്കാരനെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുകളെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.