'അവന്‍ കാരണം ഞാന്‍ മരിക്കും, അവനെ വെറുതെ വിടരുത്'; മരിക്കുന്നതിന് മുന്‍പ് എയര്‍ഹോസ്റ്റസ് തന്റെ വീട്ടുകാര്‍ക്ക് അയച്ചു

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മയങ്ക് സിങ് വി അനിസ്സിയയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്
'അവന്‍ കാരണം ഞാന്‍ മരിക്കും, അവനെ വെറുതെ വിടരുത്'; മരിക്കുന്നതിന് മുന്‍പ് എയര്‍ഹോസ്റ്റസ് തന്റെ വീട്ടുകാര്‍ക്ക് അയച്ചു

ന്യൂഡല്‍ഹി; വീടിന്റെ ടെറസില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി യുവതിയുടെ വീട്ടുകാര്‍ രംഗത്തെത്തിയതോടെ രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍. ലുഫ്തന്‍സ എയര്‍ലൈന്‍സില്‍ ജോലി ചെയ്തിരുന്ന അനിസ്സിയ ബിദ്രയെ വെള്ളിയാഴ്ചയാണ് സൗത്ത് ഡല്‍ഹിയിലെ വീട്ടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചതായി കണ്ടത്. 

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മയങ്ക് സിങ് വി അനിസ്സിയയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനിസ്സിയ മരിച്ച ദിവസം വൈകുന്നേരം തന്റെ ഫോണിലേക്ക് ആത്മഹത്യ ഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശം എത്തി. ആ സമയത്ത് ഇയാള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. സന്ദേശം കണ്ട് ഉടന്‍ ടെറസില്‍ എത്തിയിരുന്നെങ്കിലും അപ്പോഴേക്കും അനിസ്സിയ ചാടിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ വിവിഹാതരായത്. 

മരിക്കുന്നതിന് മുന്‍പ് തന്റെ വീട്ടുകാര്‍ക്കും അനിസ്സിയ സന്ദേശമയച്ചിരുന്നു. തന്നെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണ് എന്ന് പറഞ്ഞാണ് സന്ദേശം. ഭര്‍ത്താവ് കാരണം തന്റെ ജീവിതം നഷ്ടപ്പെടുമെന്നും അവനെ വെറുതെ വിടരുതെന്നും പറഞ്ഞായിരുന്നു സന്ദേശമെന്ന് അവരുടെ സഹോദരന്‍ കരണ്‍ ബന്ദ്ര വ്യക്തമാക്കി. മയങ്ക് തന്റെ സഹോദരിയെ തള്ളിയിട്ടതാണോ അതോ അവള്‍ തന്നെ ചാടിയതാണോ എന്ന് അറിയില്ലെന്നാണ് കരണ്‍ പറയുന്നത്. സഹോദരിയുടെ മരണത്തിന് കാരണമായവരെ പിടിക്കപ്പെടണമെന്നും എന്നാല്‍ പൊലീസ് സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com