ജമ്മു കാശ്മീർ ക്രി​ക്ക​റ്റ് അസോസിയേഷൻ അഴിമതി; മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്​ദുള്ളയ്ക്കും മൂന്ന് പേർക്കുമെതിരേ സി.ബി.എെ കുറ്റപത്രം

നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് അ​ധ്യ​ക്ഷ​നും മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്കും മ​റ്റ് മൂ​ന്നു പേ​ര്‍​ക്കു​മെ​തി​രേ അ​ഴി​മ​തി​ക്കേ​സി​ല്‍ സി​.ബി.​ഐ കു​റ്റ​പ​ത്രം 
ജമ്മു കാശ്മീർ ക്രി​ക്ക​റ്റ് അസോസിയേഷൻ അഴിമതി; മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്​ദുള്ളയ്ക്കും മൂന്ന് പേർക്കുമെതിരേ സി.ബി.എെ കുറ്റപത്രം

ന്യൂ​ഡ​ല്‍​ഹി: നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് അ​ധ്യ​ക്ഷ​നും മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്കും മ​റ്റ് മൂ​ന്നു പേ​ര്‍​ക്കു​മെ​തി​രേ അ​ഴി​മ​തി​ക്കേ​സി​ല്‍ സി​.ബി.​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ജ​മ്മു കാശ്മീ​ര്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട 44 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. 2001-2011 കാ​ല​ത്ത് ക്രി​ക്ക​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ബി.​സി​.സി​.ഐ 112 കോ​ടി രൂ​പ ജ​മ്മു കാ​ശ്മീ​ര്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു ന​ല്‍​കിയിരുന്നു. ഇ​തി​ല്‍ 43.69 കോ​ടി രൂ​പ അന്നത്തെ അസോസിയേഷൻ അധ്യക്ഷനായിരുന്ന ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യും കൂ​ട്ടു​പ്ര​തി​ക​ളും വ​ഴി​മാ​റ്റി​യെ​ന്നാ​ണു കേ​സ്. 2012-ലാ​ണ് അ​ഴി​മ​തി പു​റ​ത്തു​വ​ന്ന​ത്. ഗൂഢാ​ലോ​ച​ന​യും കൃ​ത്യ​നി​ര്‍​വ​ഹ​ണ വീ​ഴ്ച​യും അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അഴിമതി ആരോപണം ഉയർ​ന്ന് മൂന്ന് വ​ര്‍​ഷ​ത്തിന് ശേഷ​മാ​ണ് സി​.ബി.​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സലീം ഖാന്‍, ട്രഷറര്‍ മുഹമ്മദ് അഹ്‌സന്‍ മിര്‍സ, ജമ്മു കാശ്മീര്‍ ബാങ്ക് ഉദ്യോഗസ്ഥനായ ബഷിര്‍ അഹമദ് മന്‍സിര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. അതേസമയം തന്റെ പിതാവ് നിരപരാധിയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് അദ്ദേഹം കുറ്റ വിമുക്തനാകുമെന്നും ഫാറൂഖിന്റെ മകനും നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഉപാധ്യക്ഷനുമായ ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചു. സത്യം തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന് പാര്‍ട്ടി സര്‍വ പിന്തുണയും നല്‍കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com