പ്രണയബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായില്ല;അച്ഛന്‍ മകളെ ചങ്ങലക്ക് കെട്ടിയിട്ട് പട്ടിണിക്കിട്ടു 

അച്ഛന്‍ ചങ്ങല ഉപയോഗിച്ച് വീടിനുള്ള കെട്ടിയിടുകയായിരുന്നെന്നും മൂന്ന് ദിവസം ഭക്ഷണം പോലും നല്‍കിയില്ലെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു
പ്രണയബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായില്ല;അച്ഛന്‍ മകളെ ചങ്ങലക്ക് കെട്ടിയിട്ട് പട്ടിണിക്കിട്ടു 

ലക്‌നൗ: പ്രണയബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറാകാഞ്ഞതിനെതുടര്‍ന്ന് അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ വീടിനുള്ളില്‍ കെട്ടിയിട്ടു. കാലുകള്‍ കൂട്ടികെട്ടിയിരുന്ന ചങ്ങല അഴിച്ചുകളഞ്ഞ് യുവതി സ്വയം രക്ഷപെടുകയായിരുന്നു. ജൂലൈ 13-ാം തിയതി നടന്ന സംഭവം കാമുകനൊപ്പമെത്തി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് പുറത്തറിഞ്ഞത്. 

അച്ഛന്‍ ചങ്ങല ഉപയോഗിച്ച് വീടിനുള്ള കെട്ടിയിടുകയായിരുന്നെന്നും മൂന്ന് ദിവസം ഭക്ഷണം പോലും നല്‍കിയില്ലെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. പ്രണയം ഉപേക്ഷിക്കണം എന്നായിരുന്നു പിതാവിന്റെ ആവശ്യമെന്നാണ് പരാതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ആവശ്യമുന്നയിച്ച് അച്ഛന്‍ തന്നെ ശാരീരികമായി വളരെയധികം ഉപദ്രവിച്ചിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. 

വലതുകാലില്‍ ചങ്ങലയുമായാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
തന്റെ ജീവന്‍ അപകടത്തിലാണെന്നും ബന്ധം ഉപേക്ഷിക്കാത്തപക്ഷം വീട്ടുകാര്‍ തന്നെ വെറുതെവിടില്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com