എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th July 2018 01:11 AM  |  

Last Updated: 17th July 2018 01:11 AM  |   A+A-   |  

 

ന്യൂഡല്‍ഹി: എയര്‍ഹോസ്റ്റസ് അനിസിയ ബത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മായങ്ക് സിംഗ്‌വിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനിസിയ പാഞ്ച്ശീല്‍ പാര്‍ക്കിലെ വീട്ടിലെ ടെറസില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി മണിക്കൂറുകള്‍ക്കകമാണ് മായങ്ക് സിംഗ്‌വിയെ അന്വേഷണസംഘം പിടികൂടിയത്. ഇയാള്‍ക്കെതിരെ സ്ത്രീധനപീഡന നിരോധന നിയമപ്രകാരം കേസെടുത്തു. 


സ്ത്രീധനത്തിന്റെ പേര് പറഞ്ഞു ശാരീരകമായും മാനസികമായും അനിസയ മായങ്ക് ദിവസവും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞ മാസം യുവതിയുടെ  അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വ്യക്തമാക്കി അനീസിയയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജീവനൊടുക്കുന്നതിന് മുമ്പ് താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് അനിസിയ ഭര്‍ത്താവിന് മൊബൈലില്‍ സന്ദേശമയച്ചതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.