14 മാസം പ്രായമുളള പെൺകുഞ്ഞിനെ മൃ​ഗീയമായി പീഡ‍ിപ്പിച്ചു; മുത്തച്ഛൻ ഒളിവിൽ 

ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്ന കു​ട്ടി​യെ ക​ളി​പ്പി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം മു​ത്ത​ച്ഛ​ൻ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ല​തേ​രി എ​സ്ഐ ബ​ൻ​വാ​രി​ലാ​ൽ മാ​ള​വ്യ
14 മാസം പ്രായമുളള പെൺകുഞ്ഞിനെ മൃ​ഗീയമായി പീഡ‍ിപ്പിച്ചു; മുത്തച്ഛൻ ഒളിവിൽ 

വി​ദി​ഷ: 14 മാ​സം പ്രാ​യ​മു​ള്ള പെൺകുഞ്ഞിനെ മുത്തച്ഛൻ മൃ​ഗീയമായി പീഡിപ്പിച്ചു.  മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ഷ ജി​ല്ല​യി​ലാ​ണു സം​ഭ​വം. 

ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്ന കു​ട്ടി​യെ ക​ളി​പ്പി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം മു​ത്ത​ച്ഛ​ൻ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ല​തേ​രി എ​സ്ഐ ബ​ൻ​വാ​രി​ലാ​ൽ മാ​ള​വ്യ അ​റി​യി​ച്ചു. 

വേദന കൊണ്ട് കുട്ടി കരയുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ  ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​നം​തെ​ളി​ഞ്ഞ​ത്. പോക്സോ നിയമപ്രകാരം പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ പ്ര​തി​യാ​യ ഗ​ജ്രാ​ജ് സിം​ഗ് ഭി​ൽ(38) ഒ​ളി​വി​ൽ പോ​യി. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

മ​ന്ദ്സോ​ർ, ഗ്വാ​ളി​യ​ർ, സാ​റ്റ്ന എ​ന്നി​വി​ട​ങ്ങ​ളി​ലെ പീ​ഡ​ന​വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് വി​ദി​ഷ​യും പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com