അമ്മ കുളിക്കുന്നതിനിടയില്‍ ഒളിഞ്ഞുനോക്കി; യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു 

23കാരനായ യുവാവിനെയാണ് കാബ് ഡ്രൈവറായ സൂഹൃത്ത് കൊലപ്പെടുത്തിയത്
അമ്മ കുളിക്കുന്നതിനിടയില്‍ ഒളിഞ്ഞുനോക്കി; യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു 

ഹൈദരാബാദ്: അമ്മയുടെ കുളിമുറിയില്‍ സൂഹൃത്ത് ഒളിഞ്ഞുനോക്കുന്നത് കണ്ട് പാഞ്ഞെത്തിയ യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. ഹൈദ്രാബാദിലെ സെര്‍ലിങ്കപള്ളി എന്ന സ്ഥലത്താണ് സംഭവം നടന്നത്. 

23കാരനായ യുവാവിനെയാണ് കാബ് ഡ്രൈവറായ സൂഹൃത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ യുവാവ് പൊലീസിന് കീഴടങ്ങി കുറ്റം ഏറ്റുപറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com