കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ ക്ഷേത്രത്തിനുള്ളില്‍ ജീവനോടെ കത്തിച്ച സംഭവം: രണ്ടുപേര്‍ പിടിയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th July 2018 04:21 AM  |  

Last Updated: 17th July 2018 04:21 AM  |   A+A-   |  

 

സാംഭല്‍: ഉത്തര്‍പ്രദേശിലെ സാംഭല്‍ ജില്ലയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയുള്‍പ്പെടെയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ മൂന്നുപേര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീ്‌സ് സൂപ്രണ്ട് ആര്‍.എം ഭരദ്വാജ് പറഞ്ഞു. 

വീടിനുള്ളില്‍വച്ച് യുവതിയെ ബലാത്സംഗം ചെയ്ത ഇവര്‍ ക്ഷേത്ര വളപ്പില്‍ കൊണ്ടുവന്ന് തീകൊളുത്തുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് ക്രൂരമായി ബലാത്സംഗം നടത്തിയത്. ശനിയാഴ്ച വെളുപ്പിന് 2.30നായിരുന്നു സംഭവം. 

സംഭവ ദിവസം രാത്രി പത്തുവയസ്സുള്ള മകള്‍ മാത്രമായിരുന്നു യുവതിക്കൊപ്പം വീട്ടിലൂണ്ടായിരുന്നത്. കൂട്ടബലാത്സംഗത്തിന് ശേഷം ഇവര്‍ പോയതിന് പിന്നാലെ യുവതി ആക്രമണ  വിവരം മറ്റൊരു ബന്ധുവിനെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ഈ ബന്ധു വീട്ടിലെത്തുന്നതിന് മുന്നേ തിരിച്ചെത്തിയ അഞ്ചുപേരും ചേര്‍ന്ന് യുവതിയെ അടുത്തുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ജീവനോടെ കത്തിക്കുകയായിരുന്നു.