'രോഗം വന്നാല്‍ മരുന്നു കൊടുക്കരുത്, മരിച്ചാല്‍ സംസ്‌കരിക്കരുത്'; ഭര്‍ത്താവ് മൊഴിചൊല്ലിയ യുവതിക്കെതിരേ ഫത്വയുമായി മതപണ്ഡിതന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2018 03:17 PM  |  

Last Updated: 17th July 2018 03:17 PM  |   A+A-   |  

nitha

 

ര്‍ത്താവ് മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ യുവതിക്ക് ഫത്വ ഏര്‍പ്പെടുത്തി മതപണ്ഡിതന്‍. ഉത്തര്‍ പ്രദേശിലെ ബറെയ്‌ലിയിലെ സെമിനാരിയിലെ മതപണ്ഡിതനാണ് അസുഖം വന്നാല്‍ മരുന്നുപോലും യുവതിക്ക് നല്‍കരുതെന്ന് പറഞ്ഞ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരുന്നു നല്‍കാനോ പ്രാര്‍ത്ഥിക്കാനോ മരിച്ചാല്‍ സംസ്‌കാരിക്കാനോ പാടില്ലെന്നാണ് ഫത്വയില്‍ പറഞ്ഞിരിക്കുന്നത്. നിത ഖാന്‍ എന്ന യുവതിക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയതോടെ തന്റെ പോലെയുള്ള മറ്റ് സ്ത്രീകളെ സഹായിക്കാനായി സംഘടന നടത്തുകയാണ് അവര്‍. 

'അവള്‍ രോഗം വന്ന് കിടന്നാല്‍ മരുന്നു കൊടുക്കാന്‍ പാടില്ല. മരിക്കുകയാണെങ്കില്‍ അവളുടെ സംസ്‌കാരത്തിന് ആരും നമാസ് ചെയ്യാന്‍ പാടില്ല. ഖബറിസ്ഥാനില്‍ അവളെ സംസ്‌കരിക്കാനാവില്ല. അവളെ ആരെങ്കിലും സഹായിച്ചാല്‍ അവര്‍ക്കും ഇതേ ശിക്ഷ തന്നെ ലഭിക്കും.' ഷഹര്‍ ഇമാം മുഫ്തി ഖര്‍ഷിദ് അലാം ഫത്വയില്‍ പറയുന്നു.

'പൊതുമധ്യത്തില്‍ അവള്‍ ക്ഷമ പറയുകയും മുസ്ലീം വിരുദ്ധ നിലപാട് പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ഒരു മുസ്ലീമും അവളുമായി ബന്ധപ്പെടരുത്.' ഇസ്ലാമിലെ പ്രവൃത്തികളെ വിമര്‍ശിക്കുന്നു എന്നാരോപിച്ചാണ് യുവതിക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. 

ഉസ്മാന്‍ റസ ഖാന്‍ എന്നയാളെ നിത ഖാന്‍ വിവാഹം കഴിക്കുന്നത് 2015 ലാണ്. ഒരു വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹമോചിതരായി. ഭര്‍ത്താവ് തന്നെ ക്രൂരമായി ആക്രമിച്ചിരുന്നെന്നും അത് ഗര്‍ഭം അലസിപ്പോകാന്‍ കാരണമായെന്നും ആരോപിച്ച് അവര്‍ കോടതി കയറിയിരുന്നു. നിക്കാഹ് ഹലാല പോലുള്ള ഇസ്ലാമില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുകയാണ് അവര്‍ ഇപ്പോള്‍.