റോഡ് നിര്‍മ്മാണക്കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ; 163 കോടി രൂപയും 100 കിലോ സ്വര്‍ണബിസ്‌കറ്റും പിടികൂടി

റോഡ് നിര്‍മ്മാണക്കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ; 163 കോടി രൂപയും 100 കിലോ സ്വര്‍ണബിസ്‌കറ്റും പിടികൂടി

ദീര്‍ഘദൂരയാത്രകള്‍ക്കുപയോഗിക്കുന്ന വലിയ ബാഗുകളിലും പാര്‍ക്ക് ചെയ്ത കാറുകളിലുമായായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകളും കമ്പ്യൂട്ടറും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ റോഡ് നിര്‍മ്മാണക്കമ്പനിയില്‍  ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 163 കോടി രൂപയും 100 കിലോ സ്വര്‍ണ ബിസ്‌കറ്റും പിടികൂടി. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഇത്രയും വലിയ തുകയും സ്വര്‍ണവും റെയ്ഡില്‍ പിടികൂടുന്നത്.ദേശീയപാതയുടെ കരാര്‍ ഏറ്റെടുക്കുന്ന എസ്പികെ ആന്റ് കമ്പനിയുടെ മണ്ഡ്യയിലെ ഓഫീസിലും പരിസരത്തുമായാണ് റെയ്ഡ് നടത്തിയത്. 

ദീര്‍ഘദൂരയാത്രകള്‍ക്കുപയോഗിക്കുന്ന വലിയ ബാഗുകളിലും പാര്‍ക്ക് ചെയ്ത കാറുകളിലുമായായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകളും കമ്പ്യൂട്ടറും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇപ്പോള്‍ പിടികൂടിയ തുകയ്ക്ക് രാഷ്ട്രീയബന്ധം ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.കമ്പനിയുടെ 22 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. ഇതില്‍ ചെന്നൈയിലുള്ള 17 സ്ഥലങ്ങളും അറുപ്പുകോട്ടൈയിലെ നാല് ഓഫീസുകളിലും കട്പടിയിലെ ഒരു ഓഫീസിലുമാണ് റെയ്ഡ്.

ഡീമോണിറ്റൈസേഷന് മുന്‍പ് 2016 ല്‍ ചെന്നൈയില്‍ നിന്നും പിടികൂടിയ 110 കോടി രൂപയായിരുന്നു ഇതുവരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പിടിച്ചെടുത്ത തുകയില്‍ വലിയത്. ചെന്നൈക്ക് സമീപമുള്ള ഖനി കമ്പനിയില്‍ നിന്നായിരുന്നു ഈ പണം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com