സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വായനാ ശീലം വളര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ 'പഠേ ഭാരത് ബഡേ ഭാരത് ' പദ്ധതി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th July 2018 09:11 PM  |  

Last Updated: 17th July 2018 09:11 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വായനാ ശീലം വളര്‍ത്തുക ലക്ഷ്യമിട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. 'പഠേ ഭാരത് ബഡേ ഭാരത് ' എന്നാണ് പദ്ധതിയുടെ പേര്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തന്നെ സമ്പൂര്‍ണ വിദ്യാഭ്യാസ പദ്ധതിയായ സമഗ്ര ശിക്ഷയ്ക്ക് കീഴിലാണ് പഠേ ഭാരത് ബഡേ ഭാരതും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ട്വിറ്ററിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. 

രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് വായനമുറി വിപുലീകരിക്കാനായി സാമ്പത്തിക സഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. പ്രൈമറി തലം മുതല്‍ സെക്കന്‍ഡറി തലം വരെ 5,000 രൂപ മുതല്‍ 20,000 രൂപ വരെ സഹായ ധനം നല്‍കുകയാണ് ലക്ഷ്യം.