എവിടെ? അച്ഛെ ദിന്‍ എവിടെ? പോഗ്ബ ചോദിച്ചു; ഫ്രഞ്ചു താരത്തെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിന്റെ ട്രോള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2018 01:09 PM  |  

Last Updated: 18th July 2018 01:09 PM  |   A+A-   |  

POGBA_MODI

 

ന്യൂഡല്‍ഹി: ഫ്രാന്‍സിന്റെ ലോകകപ്പ് താരം പോള്‍ പോഗ്ബയെ കൂട്ടുപിടിച്ച് ബിജെപിക്ക് കോണ്‍ഗ്രലിന്റെ കിടിലന്‍ ട്രോള്‍. നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത അച്ഛെ ദിന്‍ എവിടെ എന്ന ചോദ്യത്തിന് ലോകകപ്പിലെ പോഗ്ബയുടെ ഭാവപ്രകടനമാണ് കോണ്‍ഗ്രസ് ട്രോള്‍ ആയി അവതരിപ്പിച്ചിരിക്കുന്നത്. 

അച്ഛെ ദിന്‍ എന്നു കേട്ടാല്‍ നമ്മളെല്ലാം പോഗ്ബയെപ്പോലെയാവും എന്നാണ് വിഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നത്. പോഗ്ബയെ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. 

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിയും മോദിയും ഉയര്‍ത്തിക്കാണിച്ചത് 'അച്ഛേ ദിന്‍' വാഗ്ദാനങ്ങളാണ്. ഇതു മുന്‍പു പല തവണ ട്രോളിനു വിധേയമായതാണെങ്കിലും ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ കൈയടി നേടുകയാണ്.