ട്രക്കുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു; എട്ട് പേര്‍ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2018 07:44 AM  |  

Last Updated: 18th July 2018 07:46 AM  |   A+A-   |  

car_fire

 

ഗാന്ധിനഗര്‍(ഗുജറാത്ത്): ഗുജറാത്തിലെ ഗാന്ധിനഗറില്‍ ട്രക്കുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. രാജ്‌കോട്ട്-മോര്‍ബി  ഹൈവേക്ക് സമീപം ഇന്നലെയാണ് അപകടമുണ്ടായത്. 

മരിച്ചവരെല്ലാം ഒരു വീട്ടിലെ അംഗങ്ങളാണെന്നും പരിക്കേറ്റയാള്‍ ചികിത്സയിലാണെന്നും രാജ്‌കോട്ട് ഡിസിപി രപണ്‍രാജ് വെങ്ങേല പറഞ്ഞു.