ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 19th July 2018 10:17 AM  |  

Last Updated: 19th July 2018 10:17 AM  |   A+A-   |  


റായ്പൂര്‍ : ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ 10 മരണം. ഉത്തരാഖണ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഋഷികേശ്- ഗംഗോത്രി ഹൈവേയിലാണ് അപകടം ഉണ്ടായത്. 

ഋഷികേശ്- ഗംഗോത്രി ഹൈവേയില്‍ സൂര്യാധറിന് അടുത്തുവെച്ച് ബസ് 250 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസില്‍ 25 യാത്രാക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊലീസും പ്രാദേശിക അധികൃതരും സംഭവസ്ഥലത്തെത്തി.