ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം

ഋഷികേശ്- ഗംഗോത്രി ഹൈവേയിലാണ് അപകടം ഉണ്ടായത്. ഹൈവേയില്‍ സൂര്യാധറിന് അടുത്തുവെച്ച് ബസ് 250 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം


റായ്പൂര്‍ : ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ 10 മരണം. ഉത്തരാഖണ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഋഷികേശ്- ഗംഗോത്രി ഹൈവേയിലാണ് അപകടം ഉണ്ടായത്. 

ഋഷികേശ്- ഗംഗോത്രി ഹൈവേയില്‍ സൂര്യാധറിന് അടുത്തുവെച്ച് ബസ് 250 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസില്‍ 25 യാത്രാക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊലീസും പ്രാദേശിക അധികൃതരും സംഭവസ്ഥലത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com