ഗൗരി ലങ്കേഷ് വധം; ഒരാള്‍ കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം ഏഴായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 03:38 PM  |  

Last Updated: 20th July 2018 03:38 PM  |   A+A-   |  

 

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മോഹന്‍ നായിക് ആണ് പിടിയിലായത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ വച്ചാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മോഹന്‍ നായികിനെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം കൊലപാതകത്തില്‍ ഇയാളുടെ പങ്കെന്താണെന്ന് വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കെ.ടി നവീന്‍ കുമാര്‍, പരശുറാം വാഗ്മറെ, അമോല്‍ കലെ, മനോഹര്‍ എഡ്വെ, സുജീത് കുമാര്‍, അമിത് ദഗ്‌വെകര്‍ എന്നിവരാണ് നേരത്തെ പിടിയിലായത്.