റാഫേല്‍ യുദ്ധവിമാന കരാര്‍; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി ഫ്രാന്‍സ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 07:03 PM  |  

Last Updated: 20th July 2018 07:03 PM  |   A+A-   |  

 

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി ഫ്രാന്‍സ്. ചില വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനുള്ള ഉമ്പടി റാഫേല്‍ ഇടപാടിനും ബാധകമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2008ലാണ് കരാര്‍ വ്യവസ്ഥകള്‍ ഒപ്പുവെച്ചതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

ലോക്‌സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലാണ് റാഫേല്‍ കരാര്‍ സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്. രാജ്യസുരക്ഷയില്‍ മോദി വിട്ടുവീഴ്ച ചെയ്‌തെന്നും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രിക്ക് താത്പര്യം ചൈനയോടാണെന്നും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ചെലവാക്കുന്ന കോടിക്കണക്കിന് രൂപയുടെ പിന്നില്‍ റാഫേല്‍ അഴിമതിപ്പണമാണെന്നും രാഹുല്‍ പറഞ്ഞു.