55 വയസ്സുകാരനായ എംഎല്‍എയ്ക്ക് പിഎച്ച്ഡി എടുക്കണം; അദ്യകടമ്പയായി ഡിഗ്രി പരീക്ഷയെഴുതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th July 2018 03:38 AM  |  

Last Updated: 20th July 2018 03:38 AM  |   A+A-   |  

 

ജയ്പൂര്‍: പഠിക്കാന്‍ പ്രായം തടസമല്ലെന്നാണ് പൊതുവാദം. ആ വാദം ശരിവെക്കുന്നതാണ് രാജസ്ഥാന്‍ എംഎല്‍എയുടെ പ്രവര്‍ത്തി. പഠിക്കാനുള്ള ആഗ്രഹത്തിന് മകളുടെ പിന്തുണകൂടി ലഭിച്ചപ്പോള്‍ എംഎല്‍എ ഒന്നാം വര്‍ഷ ഡിഗ്രി പരീക്ഷയെഴുതി. രാജസ്ഥാനിലെ എംഎല്‍എ ഫൂല്‍സിംഗ് മീനയാണ് 55ാമത്തെ വയസില്‍ ഡിഗ്രി പരീക്ഷയെഴുതിയത്.

പരീക്ഷയെഴുതുന്നതിന് തനിക്ക് പ്രായമൊരു തടസ്സമല്ലെന്നും പിഎച്ച്ഡി എടുക്കയാണ് തന്റെ ലക്ഷ്യമെന്നും എംഎല്‍എ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഫൂല്‍സിംഗ് നിയമസഭയിലെത്തിയത്. 

ഏഴാംക്ലാസില്‍ നിന്നും പഠനം നിര്‍ത്തിയതിന് പിന്നാലെ വിദൂരവിദ്യാഭ്യാസം വഴിയാണ് എംഎല്‍എല്‍ നാല്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും പഠിക്കാനെത്തിയത്. അച്ഛന്റെ മരണമാണ് പഠനം പൂര്‍ത്തിയാക്കാന്‍ തടസമായത്. വീട്ടിലെ ദാരിദ്ര്യത്തില്‍ തന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിനാലാണ് പഠനം അവസാനിപ്പിച്ചത്.