അഞ്ചുവയസുകാരിയെ ക്ലാസില്‍ വിവസ്ത്രയാക്കി നിര്‍ത്തി പ്രകൃതി വിരുദ്ധ പിഡനത്തിനിരയാക്കി; അധ്യാപികമാര്‍ക്ക് തടവുശിക്ഷ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th July 2018 09:20 PM  |  

Last Updated: 20th July 2018 09:20 PM  |   A+A-   |  

 

പാറ്റ്‌ന: അഞ്ചുവയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ട് അധ്യാപികമാര്‍ക്ക് തടവുശിക്ഷ. നുതാന്‍ ജോസഫ്, ഇന്ദു ആനന്ദ് എന്നിവര്‍ക്കാണ് പാട്‌ന പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

പോക്‌സോ നിയമപ്രകാരമാണ് അധ്യാപികമാര്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. അധ്യാപികമാരായ നുതാന്‍ ജോസഫിന് പത്ത് വര്‍ഷവും ഇന്ദു ആനന്ദിന് ഏഴ് വര്‍ഷവുമാണ് തടവ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇവര്‍ക്ക് 20,000 രൂപ പിഴക്കും കോടതി വിധിച്ചു. 

അധ്യാപികമാര്‍ ചേര്‍ന്ന് അഞ്ചുവയസുകാരിയെ ക്ലാസില്‍ വിവസ്ത്രയാക്കി നിര്‍ത്തുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നൂവെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നത്.  വൈദ്യ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചിരുന്നു.  

2016 നവംബറിലായിരുന്നു നഗരത്തിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികമാര്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അതേ മാസം തന്നെ അധ്യാപികമാരെ പിടികൂടുകയുമായിരുന്നു.