ഓഫീസിന് 35 രൂപ മാസവാടക നല്‍കാനില്ല; പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പണം പിരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Published: 20th July 2018 02:04 PM  |  

Last Updated: 20th July 2018 02:04 PM  |   A+A-   |  

 

അലഹബാദ്: മാസവാടകയായ 35 രൂപാ തുടര്‍ച്ചയായി മുടക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് ഒഴിഞ്ഞ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമസ്ഥന്‍ രംഗത്ത്. വര്‍ഷങ്ങളായി വാടക നല്‍കാതെ കുടിശിക 50000 രൂപയിലും അധികമായത്തോടെയാണ് ഉടമസ്ഥന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കെട്ടിടത്തില്‍ നിന്നും ഒഴിഞ്ഞ് പോവണമെന്ന് ആവശ്യപ്പെട്ടത്.

കമലാ നെഹ്രു,ഇന്ദിര ഗാന്ധി അടക്കമുള്ളവരുടെ സജ്ജീവ ചര്‍ച്ചകള്‍ക്ക വേദിയായിട്ടുള്ളതാണ് ഈ മന്ദിരം.സ്വാതന്ത്ര്യ സമര ചര്‍ച്ചകള്‍ക്കും നേതൃയോഗങ്ങള്‍ക്കും ഈ കെട്ടിടം സാക്ഷ്യം വഹിച്ചതാണ്.അലഹബാദിലെ തിരക്കേറിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  കോണ്‍ഗ്രസ് മന്ദിരത്തിന് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുണ്ട്.  

കെട്ടിടത്തിന്റെ വാടക തീര്‍ത്തു തരണമെന്നും തുടര്‍ന്നും വാടക നല്‍കാന്‍ ശേഷിയില്ലെങ്കില്‍ കെട്ടിടത്തില്‍ നിന്നും മാറണമെന്നും ഉടമസ്ഥന്‍ രാജ് കുമാര്‍ സരസ്വത്ത്പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.കോണ്‍ഗ്രസിന്റെ ചരിത്ര നിമിഷങ്ങളില്‍ ഭാഗമായ കെട്ടിടം കൈവിട്ട് പോവാതെ നിലനിര്‍ത്താനായി വാടക നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സംസ്ഥാന പ്രസിഡന്റ രാജ് ബബ്ബാരിനും പ്രവര്‍ത്തകര്‍ കത്തയച്ചിരുന്നു. നിലവില്‍ ഓഫീസ് ജീവനക്കാരില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പണം ശേഖരിച്ച് ഉടമസ്ഥനു നല്‍കാനാണ് പ്രവര്‍ത്തകരുടെ ശ്രമം.