ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കാന്‍ വീണ്ടും ശുപാര്‍ശ; കൊളീജിയം പുതിയ പട്ടിക നല്‍കി

ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കാന്‍ വീണ്ടും ശുപാര്‍ശ; കൊളീജിയം പുതിയ പട്ടിക നല്‍കി
ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കാന്‍ വീണ്ടും ശുപാര്‍ശ; കൊളീജിയം പുതിയ പട്ടിക നല്‍കി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. നേരത്തെ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് കെഎം ജോസഫിന്റെ പേരു മടക്കിയയച്ചത് വിവാദമായിരുന്നു.

സുപ്രിം കോടതി ജഡ്ജിമാരായി നിയമിക്കേണ്ട മറ്റു പേരുകള്‍ക്കൊപ്പമാണ് ജസ്റ്റിസ് കെഎം ജോസഫിന്റെപേര് കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒറിജ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുടെ പേരുകളാണ് ജസ്റ്റിസ് കെഎം ജോസഫിനൊപ്പം കൊളീജിയം നല്‍കിയ പട്ടികയിലുള്ളത്. 

ജസ്റ്റിസ് അനിരുദ്ധ ബോസിനെ ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും  നിയമിക്കാനും ശുപാര്‍ശയുണ്ട്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com