പദവിയെ മാനിക്കണം; മോദിയെ കെട്ടിപ്പിടിച്ച രാഹുലിന്റെ നടപടി ശരിയായില്ല

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍
പദവിയെ മാനിക്കണം; മോദിയെ കെട്ടിപ്പിടിച്ച രാഹുലിന്റെ നടപടി ശരിയായില്ല

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. രാഹുല്‍ സഭാ മര്യാദ പാലിക്കണമെന്ന് അവര്‍ വ്യക്തമാക്കി. നാടകം സഭയില്‍ വേണ്ടെന്നും പ്രധാനമന്ത്രിയുടെ സ്ഥാനത്തിന്റെ അന്തസ് മാനിക്കണമെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. 

അതേസമയം രാഹുലിന്റെ ആലിംഗനത്തെ ചിപ്‌കോ സമരമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പരിഹസിച്ചു. മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുള്ള പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ ഭരണപക്ഷ ബഞ്ചിലെത്തി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത വിഷയത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com