പ്രതിപക്ഷ നിരയില്‍ വിള്ളല്‍; പ്രതീക്ഷിച്ചതിലും വോട്ട് നേടി മോദി സര്‍ക്കാര്‍: അമ്പരന്ന് കോണ്‍ഗ്രസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th July 2018 11:35 PM  |  

Last Updated: 20th July 2018 11:35 PM  |   A+A-   |  

 

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് എതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പ്രതീക്ഷിച്ച വോട്ട് ലഭിക്കാത പ്രതിപക്ഷം. 154 വോട്ട് പ്രതീക്ഷിച്ചയിടത്ത് 126 വോട്ടുകളാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. അതേസമയം ഭരണകാലത്തെ ആദ്യ അവിശ്വാസപ്രമേയത്തെ നേരിട്ട ബിജെപി സര്‍ക്കാരിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ട് ലഭിച്ചു. 12 വോട്ടുകള്‍ സര്‍ക്കാരിന് അധികം ലഭിച്ചു. 313ആണ് എന്‍ഡിഎയുടെ കക്ഷിനില. അവിശ്വാസപ്രമേയം വോട്ടിനിട്ടപ്പോള്‍ 12 അംഗങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. ഇത് പ്രതിപക്ഷത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. 

മൊത്തം 451പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതില്‍ സര്‍ക്കാരിന് അനുകൂലമായി 325 വോട്ടും പ്രതിപക്ഷത്തിന് 126 വോട്ടുമാണ് ലഭിച്ചത്.