മെട്രോ ട്രയിനുമുന്നില്‍ ചാടി യുവാവ് ആത്മഹത്യചെയ്തു

ജാംഗ്പുര മെട്രോ സ്‌റ്റേഷനില്‍ വെച്ചായിരുന്നു ആത്മഹത്യ
മെട്രോ ട്രയിനുമുന്നില്‍ ചാടി യുവാവ് ആത്മഹത്യചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രയിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയോടെയണ് സംഭവം. ജാംഗ്പുര മെട്രോ സ്‌റ്റേഷനില്‍ വെച്ചായിരുന്നു ആത്മഹത്യ.

ഇതേതുടര്‍ന്ന് വൈലറ്റ് ലൈനില്‍ ഗതാഗതം സ്തംഭിച്ചു.ന്യൂഡല്‍ഹിയിലെ കശ്മീരി ഗെയ്റ്റ് സ്‌റ്റേഷനില്‍ നിന്നും ഫരീദാബാദിലെ എസ്‌കോര്‍ട്ട് മുജസര്‍ വരെയുള്ള റൂട്ടിലാണ് ഗതാഗതം സ്തംഭിച്ചത്.

ട്രയിനിന് അടിയില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ സമയമെടുത്തതാണ് ഗതാഗതം സ്തംഭിക്കാന്‍ ഇടയാക്കിയതെന്ന് ഡല്‍ഹി മെട്രോ   കോര്‍പ്പറേഷന്‍ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com