സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകേറി: നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 06:55 AM  |  

Last Updated: 20th July 2018 06:55 AM  |   A+A-   |  

 

ഭുവനേശ്വര്‍: ഒഡിഷയില്‍ അമിത വേഗത്തിലെത്തിയ ട്രക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകേറി നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. അഞ്ചു പേര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഒഡിഷയിലെ ഭദ്രാക് ജില്ലയിലെ രഹാന്ജയയില്‍ ദേശീയപാതയിലായിരുന്നു സംഭവം.

സ്‌കൂളില്‍ നിന്ന് വൈകുന്നേരം സൈക്കിളില്‍ മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥി സംഘത്തിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ട്രക്കിന് തീയിട്ടു. അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം വേണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു.