അമിത വേഗതയിൽ വന്ന വാഹനം തടയാൻ ശ്രമിച്ചു; ബോണറ്റിൽ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെയും വലിച്ചിഴച്ച് കാർ സഞ്ചരിച്ചത് അരക്കിലോമീറ്റർ
By സമകാലിക മലയാളം ഡെസ്ക് | Published: 21st July 2018 04:11 AM |
Last Updated: 21st July 2018 04:11 AM | A+A A- |

പ്രതീകാത്മക ചിത്രം
താനെ: വാഹനത്തിന്റെ ബോണറ്റിൽ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെയും വലിച്ചിഴച്ച് കാർ സഞ്ചരിച്ചത് അരക്കിലോമീറ്റർ. മഹാരാഷ്ട്രയിലെ താനയിൽ വ്യാഴാഴ്ച രാത്രിയാണു സംഭവം.
തെറ്റായ ദിശയിൽ എത്തിയ വാഹനം തടയുന്നതിനിടെയാണ് പോലീസുകാരനെയും വലിച്ചിഴച്ച് കാർ ഓടിയത്. അപ്പ തംഖാനെ എന്ന പോലീസുകാരനാണ് മരണത്തിന്റെ വക്കിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. അപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാർ ഡ്രൈവറായ ജിമിത് മെഹ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരേ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു.
തെറ്റായ ദിശയിൽ എത്തിയ വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ മെഹ്ത കാറിന്റെ വേഗത വർധിപ്പിക്കുകയായിരുന്നെന്നും വാഹനം തടയാൻ ശ്രമിച്ച തന്നെ ബോണറ്റിലാക്കി ഇയാൾ വലിച്ചിഴച്ചെന്നും അപ്പയുടെ പരാതിയിൽ പറയുന്നു. യാത്രക്കാർ റോഡിൽ ബാരിക്കേഡുകൾ ഉയർത്തിയതിനെ തുടർന്നാണ് മെഹ്ത വാഹനം നിർത്തിയത്.