ഏഴുമാസം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 19 കാരന് വധശിക്ഷ
By സമകാലികമലയാളം ഡെസ്ക് | Published: 21st July 2018 06:19 PM |
Last Updated: 21st July 2018 06:19 PM | A+A A- |

ജയ്പൂർ: ഏഴ് മാസം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 19കാരന് വധശിക്ഷ. രാജസ്ഥാനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമഭേദഗതി രാജസ്ഥാൻ നിയമസഭ പാസാക്കിയതിന് ശേഷം ഇതാദ്യമായാണ് ഒരാൾക്ക് പരമാവധി ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ മാർച്ചിലായിരുന്നു നിയമഭേദഗതി പാസാക്കിയത്.
മെയ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവ ദിവസം രക്ഷിതാക്കളില്ലാത്ത സമയത്ത് ബന്ധുവിനൊപ്പം ഉണ്ടായിരുന്നു പെൺകുട്ടിയെ വീട്ടിൽ നിന്നും എടുത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പീഡനത്തെ തുടർന്ന് 20 ദിവസം പെൺകുട്ടി അൽവാറിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മെഡിക്കൽ പരിശോധനയിലാണ് പെൺകുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായത്.
അതിവേഗ കോടതിയിലായിരുന്നു കേസിെൻറ വിചാരണ നടന്നത്. മധ്യപ്രദേശിന് ശേഷം 12 വയസിൽ താഴെയുള്ള പെൺകുട്ടികളെ ബലാൽസംഗത്തിനിരയാക്കുന്നവർക്ക് വധശിക്ഷ വിധിക്കാനുള്ള നിയമഭേദഗതി കൊണ്ടുവന്ന സംസ്ഥാനമാണ് രാജസ്ഥാൻ.