ക്രിക്കറ്റ് കളിയെ ചൊല്ലിയുള്ള തർക്കം കലാപമായി: ത്രിലോക്പുരിയിൽ വൻ പൊലീസ് സന്നാഹം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st July 2018 05:23 AM  |  

Last Updated: 21st July 2018 05:23 AM  |   A+A-   |  

 


ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റ് ക​ളി​യെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഡ​ൽ​ഹി​യി​ൽ ക​ലാ​പം. ത്രി​ലോ​ക്പു​രി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. അ​ക്ര​മി​ക​ൾ ക​ല്ലു​ക​ളും കൈ​ബോം​ബു​ക​ളും ഉ​പ​യോ​ഗി​ച്ചു. ഉ​ട​ൻ​ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യപൊ​ലീ​സ് അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ നാ​ലു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും നാ​ലു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു. 

അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിട്ടുണ്ട്. ക​ലാ​പ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ക​ലാ​പം വ​ർ​ഗീ​യ​മാ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ലെ​ന്ന് ഡ​ൽ​ഹി ഈ​സ്റ്റ് പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​ങ്ക​ജ് കു​മാ​ർ സിം​ഗ് പറഞ്ഞു. 

ഈ ​വ​ർ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ത്രി​ലോ​ക്പു​രി​യി​ൽ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ, ദ​ളി​ത് സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന വ്യാ​ജ​വാ​ർ​ത്ത​യെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. 2016-ലും ​ഇ​വി​ടെ അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യി. 2014-ൽ ​ഹി​ന്ദു-​മുസ്ലിം സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 20 പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.