നയങ്ങൾ നടപ്പിലാക്കുന്നു, മോദിയുടെ പ്ര​ശ​സ്തി വർധിക്കു​ന്നു; അതുകൊണ്ടാണ് ആൾകൂട്ട കൊലപാതകങ്ങളെന്ന് കേ​ന്ദ്ര മ​ന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2018 08:39 PM  |  

Last Updated: 21st July 2018 08:39 PM  |   A+A-   |  

 

ജയ്പൂർ: പ്രധാനമന്ത്രി ന​​രേ​ന്ദ്ര മോ​ദിയുടെ പ്ര​ശ​സ്തി വർധിക്കു​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് രാജ്യത്തെ ആൾകൂട്ട കൊലപതാകങ്ങളെന്ന് കേ​ന്ദ്ര മ​ന്ത്രി അ​ര്‍​ജു​ന്‍ രാം ​മേ​ഘ്വാ​ള്‍. രാ​ജ​സ്ഥാ​നി​ലെ ആ​ള്‍​വാ​റി​ല്‍ പ​ശു​വി​നെ ക​ട​ത്തി എ​ന്നാ​രോ​പി​ച്ച്‌ ആ​ള്‍​ക്കൂ​ട്ടം 28കാരനെ അ​ടി​ച്ചു കൊ​ന്ന സം​ഭ​വ​ത്തിലാണ് കേ​ന്ദ്ര മ​ന്ത്രിയുടെ വി​വാ​ദ പ്രസ്താവന.

ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് അ​വാ​ര്‍​ഡ് വാ​പ്സി ആ​യി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​മാ​യി. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് വേറെ പ​ല​തു​മാ​കും. മോ​ദി ന​യ​ങ്ങ​ള്‍ കൊ​ണ്ടു​വ​രി​ക​യും അ​ത് ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ന്നു. അതിന്റെ പ്രതിഫലനങ്ങളാണിത്. 

പ​ശു​വി​നെ ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് കഴിഞ്ഞ ദിവസം ആ​ല്‍​വാ​റി​ല്‍ അ​ക്ബ​ര്‍ ഖാ​ന്‍ എ​ന്ന യു​വാ​വി​നെ ആ​ള്‍​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ള്‍ രാ​ജ്യ​ത്ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ലെ​ന്ന് മ​ന്ത്രി നിസാരമായി പറഞ്ഞു. നി​ങ്ങ​ള്‍ ച​രി​ത്രം തി​ര​യു​.  ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. 1984ലെ ​സി​ഖ് ക​ലാ​പ​ത്തി​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​ത്. രാ​ജ്യ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണം സി​ഖ് വി​രു​ദ്ധ ക​ലാ​പ​മാ​യി​രു​ന്നെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.