യുവതിയോട് അശ്ലീലം പറഞ്ഞു ; ഇ - റിക്ഷ ഡ്രൈവറെ കുത്തിക്കൊന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 21st July 2018 05:17 PM |
Last Updated: 21st July 2018 05:17 PM | A+A A- |

ന്യൂഡല്‍ഹി: സഹോദരിയോട് അശ്ലീലം പറഞ്ഞുവെന്ന് ആരോപിച്ച് ഇ - റിക്ഷ ഡ്രൈവറെ കുത്തിക്കൊന്നു. സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജയ്പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസിന്റെ പിടിയിലായി. റിക്ഷ ഡ്രൈവർ ജഗദീഷ് 35) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ആമിര്‍, സാക്കിര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സഹോദരിയെ സന്ദർശിച്ച ശേഷം ആമിറും സാക്കിറും ദക്ഷിൻപുരിയിലെത്തി. ഇവിടെ വെച്ച് മദ്യലഹരിയിലായിരുന്ന ജഗദീഷ്, ആമിറിന്റെ സഹോദരിയെക്കുറിച്ച് അശ്ലീലം പറയുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ അവസാനിക്കുകയായിരുന്നു.
ജഗദീഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ പിടികൂടിയെന്നും, എന്നാൽ കുത്താനുപയോഗിച്ച കത്തി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡിസിപി ചിൻമയി ബിസ്വാൾ പറഞ്ഞു.