അമിത വേ​ഗതയിൽ വന്ന വാഹനം തടയാൻ ശ്രമിച്ചു; ബോ​ണ​റ്റി​ൽ കു​ടു​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും വ​ലി​ച്ചി​ഴ​ച്ച് കാ​ർ സഞ്ചരിച്ചത് അരക്കി​ലോ​മീ​റ്റ​ർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2018 04:11 AM  |  

Last Updated: 21st July 2018 04:11 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

താ​നെ: വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ൽ കു​ടു​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും വ​ലി​ച്ചി​ഴ​ച്ച് കാ​ർ സഞ്ചരിച്ചത് അരക്കി​ലോ​മീ​റ്റ​ർ. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​ന​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. 

തെ​റ്റാ​യ ദി​ശ​യി​ൽ എ​ത്തി​യ വാ​ഹ​നം ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​കാ​ര​നെ​യും വ​ലി​ച്ചി​ഴ​ച്ച് കാ​ർ ഓ​ടി​യ​ത്. അ​പ്പ തം​ഖാ​നെ എ​ന്ന പോ​ലീ​സു​കാ​ര​നാ​ണ് മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ൽ​നി​ന്നു ക​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ട്ട​ത്. അ​പ്പ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ ഡ്രൈ​വ​റാ​യ ജി​മി​ത് മെ​ഹ്ത​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രേ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. 

 തെ​റ്റാ​യ ദി​ശ​യി​ൽ എ​ത്തി​യ വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മെ​ഹ്ത കാ​റി​ന്‍റെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും വാ​ഹ​നം ത​ടയാ​ൻ ശ്ര​മി​ച്ച ത​ന്നെ ബോ​ണ​റ്റി​ലാ​ക്കി ഇ​യാ​ൾ വ​ലി​ച്ചി​ഴ​ച്ചെ​ന്നും അ​പ്പ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. യാ​ത്ര​ക്കാ​ർ റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഹ്ത വാ​ഹ​നം നി​ർ​ത്തി​യ​ത്.

TAGS
POLICE